തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മന് കി ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ രണ്ടാം സീസണ് മത്സരങ്ങള്‍ 2023 നവംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും.
വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 10 മണിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ മഹേഷ് ഡി. ധര്‍മാധികാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും റൂറല്‍ ഡെവലപ്പ്മെന്റ് കമ്മീഷണറുമായ എം. ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തും.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള മുന്‍ രജിസ്ട്രാറും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് ഡയറക്ടറുമായ ഡോ. എ രാധാകൃഷ്ണന് നായര്‍, പട്ടം കേന്ദ്രീയ വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ അമിത് ഗുപ്ത എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം അനില്‍കുമാര്‍ സ്വാഗതവും, മന്‍കീ ബാത്ത് ക്വിസ് രണ്ടാം സീസണ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ഡോ. ജി സുരേഷ്കുമാര്‍ കൃതജ്ഞതയും പറയും. ഉദ്ഘാടന ചടങ്ങിന് ശേഷം 11 മണിക്ക് മന് കീ ബാത്തിന്റെ നൂറ്റിയേഴാം ലക്കം പരിപാടിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: