തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിഎസ്എസ്‌സി നിര്‍ണായക പങ്കു വഹിച്ചതായി കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
തിരുവനന്തപുരത്ത് ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രോ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചതിന്റെ അറുപതാം വര്‍ഷത്തില്‍ ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന്റെ യാദൃശ്ചികതയെക്കുറിച്ചും കേന്ദ്ര സഹമന്ത്രി എടുത്തു പറഞ്ഞു.
തന്റെ ഔദ്യോഗിക വിദേശയാത്രകള്‍ക്കിടയില്‍ പലരും ഇസ്രോ ആഗോളതലത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ബഹിരാകാശ രംഗത്ത് മാത്രമല്ല, മറ്റു വികസിത മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അഭിമാനപൂര്‍വ്വമാണ് മറ്റു രാഷ്‌ട്രത്തലവന്മാര്‍ പങ്കുവയ്‌ക്കുന്നതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍, ഐഐഎസ്ടി ചാന്‍സലര്‍ ഡോ ബി എന്‍ സുരേഷ്, മുന്‍ എസ്പിഎല്‍ ഡയറക്ടര്‍ പ്രൊഫ. ആര്‍ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍എച്ച് 200 റോക്കറ്റ് ലോഞ്ച് ബഹിരാകാശ സാങ്കേതിക വിദ്യാ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുമായുള്ള സംവാദവും ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: