മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെ കുറിച്ചു ബാബു നമ്പൂതിരി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സുരേഷ് ഗോപി തങ്കപ്പെട്ട മനുഷ്യനാണെന്നും ആരുടെ എങ്കിലും ശരീരത്തിൽ അദ്ദേഹം തൊട്ടിട്ടുണ്ടെങ്കിൽ അത് സൗഹൃദത്തിന്റെ പേരിൽ മാത്രമായിരിക്കുമെന്നും ബാബു നമ്പൂതിരി പറയുന്നു.
‘സുരേഷ് ഗോപി വളരെ ഡീസന്റാണ്. എക്സ്ട്രീമിലി ഡീസന്റ്. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയുമാണ്. അതുപോലെ തന്നെ നല്ല മനസുള്ള പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്. എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട്. ആ ഒരു കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ല. നല്ല ക്യാരക്ടറാണ്. തങ്കപ്പെട്ട മനുഷ്യനാണ്. പാവമാണ്.’
‘സുരേഷ് ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യം. ചുമ്മ പറഞ്ഞുണ്ടാക്കുന്നതാണ്. തൃശൂർ അദ്ദേഹം ഇലക്ഷന് നിൽക്കാൻ പോവുകയാണല്ലോ. ആ സാഹചര്യത്തിൽ വോട്ട് കുറയ്‌ക്കാൻ വേണ്ടി ആരെങ്കിലും ചെയ്താണോയെന്ന് പോലും എനിക്ക് തോന്നിപ്പോയി.’
സുരേഷ് ഗോപി ഒരിക്കലും മോശമായ രീതിയിൽ തൊടില്ല. തൊട്ടിട്ടുണ്ടെങ്കിൽ അത് സൗഹൃദപരമായിരിക്കും. അതിൽ യാതൊരു സംശയവുമില്ല. അതുപോലെ തന്നെ സിനിമാക്കാർ രാഷ്‌ട്രീയത്തിൽ ഇറങ്ങാത്തതണ് നല്ലത്. ഉള്ള പേര് പോകുമെന്നാണ്’, ബാബു നമ്പൂതിരി പറഞ്ഞത്. നടൻ ഭീമൻ രഘു രാഷ്‌ട്രീയത്തിൽ ഇറങ്ങിയതിനെ കുറിച്ചും ബാബു നമ്പൂതിരി സംസാരിച്ചു. ‘എന്താണ് അദ്ദേഹത്തിന് പറ്റിയതെന്ന് തോന്നിപ്പോയി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: