തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ വിഎസ്എസ്‌സി നിർണായക പങ്കു വഹിച്ചതായി കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. തിരുവനന്തപുരത്ത് ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രോ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചതിന്റെ അറുപതാം വർഷത്തിൽ ചന്ദ്രയാൻ ദൗത്യം വിജയിച്ചതിന്റെ യാദൃശ്ചികതയെക്കുറിച്ചും കേന്ദ്ര സഹമന്ത്രി എടുത്തു പറഞ്ഞു.
തന്റെ ഔദ്യോഗിക വിദേശയാത്രകൾക്കിടയിൽ പലരും ഇസ്രോ ആഗോളതലത്തിൽ നൽകിയിട്ടുള്ള സംഭാവനകളെ പ്രകീർത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ബഹിരാകാശ രംഗത്ത് മാത്രമല്ല, മറ്റു വികസിത മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും ഭാരതം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ അഭിമാനപൂർവ്വമാണ് മറ്റു രാഷ്‌ട്രത്തലവന്മാർ പങ്കുവയ്‌ക്കുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
ഇസ്രോ ചെയർമാൻ എസ് സോമനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിഎസ്എസ്‌സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ, ഐഐഎസ്ടി ചാൻസലർ ഡോ ബി എൻ സുരേഷ്, മുൻ എസ്പിഎൽ ഡയറക്ടർ പ്രൊഫ. ആർ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. RH 200 റോക്കറ്റ് ലോഞ്ച് ബഹിരാകാശ സാങ്കേതിക വിദ്യാ പ്രദർശനവും വിദ്യാർത്ഥികളുമായുള്ള സംവാദവും ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
Diamond Jubilee of India's first Rocket Launch from #Thumba, Kerala in 1963, celebrated by organising a similar launch from same spot with countdown sounded by Dr Kale, veteran Scientist who had also sounded the first Rocket countdown in 1963 in presence of Vikram Sarabhai. #ISRO pic.twitter.com/eKujRZ4NP7
— Dr Jitendra Singh (@DrJitendraSingh) November 25, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: