ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, രംഗറെഡ്ഡി ജില്ലയിലെ ഗച്ചിബൗളിയില്‍ കാറില്‍ നിന്ന് അഞ്ചു കോടി രൂപ പോലീസ് പിടികൂടി. ഗച്ചിബൗളി പോലീസാണ് പണം പിടിച്ചെടുത്ത്.
തുടര്‍ നടപടികള്‍ക്കായി പണം ആദായനികുതി വകുപ്പിന് കൈമാറി. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. വാഹനത്തിന്റെ സീറ്റിനടിയിലാണ് ബാഗുകള്‍ സൂക്ഷിച്ചിരുന്നത്.
മുമ്പ് ഹയാത്ത് നഗര്‍ പ്രദേശത്ത് രണ്ട് കോടി രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയതിന് ശേഷം ഒക്ടോബര്‍ ഒമ്പത് മുതല്‍ 657 കോടിയിലധികം രൂപ വിലമതിക്കുന്ന പണം, സ്വര്‍ണം, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: