ന്യൂദല്‍ഹി: ഡീപ്ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഐടി നിയമം ലംഘിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സഹായിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് നിരവധി ആളുകളുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഡീപ്ഫേക്ക് കേസുകളില്‍ ഇരകളാകുന്നവര്‍ക്ക് ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കാനുള്ള സംവിധാനം വരും.
ഐടി നിയമ ലംഘനങ്ങള്‍ക്കെതിരെ പൗരന്മാര്ക്ക് പരാതി നല്‍കുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമിന് കേന്ദ്ര ഐടിമന്ത്രാലയം രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡീപ്ഫേക്ക് വീഡിയോകള്‍ അടക്കമുള്ള ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാല്‍ കേസ് ഫയൽ ചെയ്യാനും കേന്ദ്രം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: