കോട്ടയം: പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം നടക്കുന്ന ഗ്ലാസ് മേല്‍ക്കൂര നിര്‍മാണം അശാസ്ത്രീയവും, ശബരിമല ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു.
ക്ഷേത്രത്തിന്റെ മുഖച്ഛായയും സ്വാഭാവിക സൗന്ദര്യവും നിലനിര്‍ത്തി വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാവണം ഏതൊരു നിര്‍മാണ പ്രവര്‍ത്തനവും. കൂറ്റന്‍ കല്‍ത്തൂണുകള്‍ ക്ഷേത്ര മതിലിനോട് ചേര്‍ത്തും, പതിനെട്ടാംപടിയെ മറച്ചുമാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്.
ക്ഷേത്ര മതില്‍ക്കെട്ടിനോട് ചേര്‍ത്ത് നിര്‍മാണം നടത്തുന്നതിലൂടെ ശബരിമല ക്ഷേത്രത്തിന്റെ വാസ്തുശാസ്ത്രം അനുസരിച്ചുള്ള കണക്കില്‍ വ്യത്യാസം വരികയും അത് ദോഷകരമായി ഭവിക്കുകയും ചെയ്യും.
ശബരിമല ക്ഷേത്രത്തിന്റെ രണ്ടാം പ്രതിഷ്ഠാ സ്ഥാനമാണ് പതിനെട്ടാംപടിയെന്നിരിക്കെ ഏതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും, ഭേദഗതികളും ദേവഹിതം അനുസരിച്ചാണ് നടത്തേണ്ടത്.
ഇതൊന്നും കണക്കിലെടുക്കാതെ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ പാടില്ല. സാമ്പത്തിക ലാഭവും, കുത്സിത താല്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന നിര്‍മാണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: