ന്യൂദല്‍ഹി: ഈ മാസം ഇരുപത്തഞ്ചിന് തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന കത്തെഴുതി. കോണ്‍ഗ്രസ് രാജസ്ഥാന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് കത്തില്‍ പറയുന്നു.
അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ഭരണത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ പൊറുതിമുട്ടി. കോണ്‍ഗ്രസ് ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായ അക്രമവും അഴിമതിയും ക്രമാതീതമായി വര്‍ധിച്ചു. അക്രമങ്ങളുടെ കാര്യത്തില്‍ രാജസ്ഥാനെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി. ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ചു. സാമൂഹ്യ വിരുദ്ധ ശക്തികള്‍ അഴിഞ്ഞാടി. സ്വന്തം വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ പോലും കഴിയാത്ത സംസ്ഥാനമായി രാജസ്ഥാന് മാറി.
പരിശ്രമം, അഭിമാനം, പുരോഗതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വീക്ഷണമാണ് ബിജെപിയുടേത്, പ്രധാനമന്ത്രി കത്തില്‍ പറയുന്നു. രാജസ്ഥാന് ഡബിള്‍ എന്ജിന് സര്‍ക്കാര്‍ അനിവാര്യമായ ഘട്ടമാണിത്. അഴിമതിയോടു വട്ടുവീഴ്ചയില്ലാത്ത, സാധാരണക്കാരുടെ സര്‍ക്കാര്‍ എന്നതാണ് ബിജിപിയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷയില്ലാത്ത അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: