പത്തനംതിട്ട: കെഎസ്ആർടിസി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡിപ്പോ അധികാരികൾക്കെതിരെ കോടതി അലക്ഷ്യത്തിനെതിരെയാകും നടപടി സ്വീകരിക്കുക. പമ്പ സ്പെഷ്യൽ ഓഫീസറാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ശബരിമല സർവീസ് ബസുകൾ അലങ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സർവീസ് നടത്തുന്ന ചില ബസുകളിൽ ജീവനക്കാർ അലങ്കാരങ്ങളും തോരണങ്ങളും കെട്ടിപ്പോകുന്നത് പതിവാണ്. ഇത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പമ്പ സ്പെഷ്യൽ ഓഫീസർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: