കോഴിക്കോട്: നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കണമെന്ന നിര്‍ദേശവുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. മുഴുവന്‍
വീടുകളിലും വൈകിട്ട് 6.30 മുതല്‍ ഏഴു വരെ ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്തല്‍ പ്രചാരണസമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും വൈകിട്ട് ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറിയും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
നഗരപരിധിയിലെ സ്ഥാപനങ്ങളില്‍ വൈദ്യുത ദീപങ്ങള്‍ തെളിയിച്ചുകൊണ്ടുള്ള അലങ്കാരങ്ങള്‍ നടത്തണമെന്നും സ്ഥാപനത്തിന്റെ മുന്‍വശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരസഭ ചെയര്പേഴ്സ്ന്റെയും സെക്രട്ടറിയുടെയും പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു.
പ്രചരണഘോഷയാത്രയില് ജീവനക്കാരെ അണിനിരത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കിയത് വിവാദമായിട്ടുണ്ട്. പ്രസിഡന്റിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി.
ഭരണ സമിതിയുടെ അനുമതി ഇല്ലാതെ നവകേരള സദസിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒരുലക്ഷം രൂപ അനുവദിച്ചതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധിച്ചു. സെക്രട്ടറിയുടെ നടപടി ധിക്കാരമെന്ന് പ്രസിഡന്റ് അരിയില്‍ അലവി പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നേരത്തെ, നവകേരള സദസിന് ഫണ്ട് നല്‍കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സെക്രട്ടറി ഇന്നലെ 60,000 രൂപയുടെ ചെക്ക് നല്‍കിയത്.
ഇതിനെ ഭരണ സമിതി എതിര്‍ത്തെങ്കിലും സെക്രട്ടറി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തനത് ഫണ്ടില്‍ നിന്ന് തുക നല്കാന് സെക്രട്ടറിക്ക് അധികാരമുണ്ടെന്ന സര്‍ക്കാര്‍ ഓര്‍ഡര്‍ കാണിച്ചാണ് തുക നല്‍കിയതിനെ സെക്രട്ടറി ന്യായീകരിച്ചത്.
നവകേരള സദസിന് ഫണ്ട് നല്‍കുന്നതിനെ പ്രതിപക്ഷം
ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതികള്‍ എതിര്‍ക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറക്കിയത്. ഭരണസമിതി അല്ലെങ്കില്‍ സെക്രട്ടറിക്കും ഫണ്ട് അനുവാദിക്കാവുന്ന വിധത്തിലുളള സര്‍ക്കുലര്‍ ഇതിന്റെ ഭാഗമാണെന്നാണ്
പറയുന്നത്.
അതേസമയം നവകേരള സഭ സിപിഎം പാര്‍ട്ടി സമ്മേളനങ്ങളായി മാറുമെന്നനിലയില് പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ഗതാഗത നിയന്ത്രണം സാധാരണക്കാര്‍ക്ക് ദുരിതമാകുന്ന തരത്തിലാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: