ന്യൂദല്‍ഹി: ദേശീയ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിന്റെ വേലവന്‍ സെന്തില്‍കുമാറും ദല്‍ഹിയുടെ അനാഹത്ത് സിങ്ങും ജേതാക്കളായി. ഇരുവരും തങ്ങളുടെ കന്നി ദേശീയ കിരീടനേട്ടമാണ് സ്വന്തമാക്കിയത്. പുരുഷ സിംഗിള്‍സില്‍ വേലവന്‍ ജേതാവായപ്പോള്‍ വനിതാ സിംഗിള്‍സിലാണ് അനാഹത്തിന്റെ നേട്ടം.
15കാരിയായ അനാഹത്ത് ദേശീയ ജേതാവാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി. ദീപിക പള്ളിക്കല്‍ കാര്‍ത്തിക്കാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം കൈവരിച്ചത്. 2000ല്‍ 14-ാം വയസിലായിരുന്നു താരത്തിന്റെ ദേശീയ കിരീട നേട്ടം.
വനിതാ സിംഗിള്‍സ് ഫൈനലില്‍ അനാഹത്തിനെതിരെ ഇറങ്ങിയ ദല്‍ഹി താരം തന്‍വി ഖന്നയ്‌ക്ക് പരിക്കേറ്റതിനാല്‍ മത്സരം പൂര്‍ത്തിയായിരുന്നില്ല. ആദ്യ മത്സരത്തിനിടെ താരത്തിന് കാല്‍മുട്ട് വേദനയുണ്ടായിരുന്നു. രണ്ടാം മത്സരത്തിനിടെ അനാഹത്തുമായി കുട്ടിയിടിച്ചതോടെ വേദന കൂടി. തുടര്‍ന്ന് താരം കളം വിടുമ്പോള്‍ ആദ്യ ഗെയിമില്‍ അനാഹത് മുന്നിട്ട് നില്‍ക്കുകയായിരുന്നു. താല്‍ക്കാലിക ചികിത്സ നടത്തിയെങ്കിലും അനാഹത്തിന് കളത്തിലേക്ക് മടങ്ങിയെത്താനായില്ല. ഇതേ തുടര്‍ന്ന് അധികൃതര്‍ അനാഹത്ത് സിങ്ങിനെ വിജയിയായി പ്രഖ്യാപിക്കുകായയിരുന്നു.
പുരുഷ സിംഗിള്‍സില്‍ വേലവന്‍ സെന്തില്‍ കുമാര്‍ തമിഴ്‌നാടിന്റെ തന്നെ അഭയ് സിങ്ങിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 12-10, 11-3, 12-10.
പ്രതികരിക്കാൻ ഇവിടെ എഴുതുക: