കോഴിക്കോട്: അധികാരമല്ല നിലപാടുകളാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ട് പോകും. വിളികളും ഉള്‍വിളികളും ഉണ്ടാകും. അതൊന്നും കാര്യമാക്കണ്ട. മുസ്ലീം ലീഗ് നിലപാടുള്ള പാര്‍ട്ടിയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്വതന്ത്ര ഇസ്രായേല്‍ ജൂതര്‍ക്ക് നല്‍കണമെന്ന് ആദ്യം പറഞ്ഞത് സ്റ്റാലിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. നിക്ഷേപം തേടി ഇന്ത്യയില്‍ നിന്ന് ആദ്യം ഇസ്രായേലിലെത്തിയത് ജ്യോതി ബാസുവിന്റെ നേതൃത്വത്തിലുളള സംഘമാണ്.
അതേസമയം പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടിയാണ് പാലസ്തീന് ജനത പോരാടുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പാലസ്തീന് ഐക്യദാര്‍ഡ്യ റാലി. നേരത്തേ സി പി എമ്മും പാലസ്തീന് ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: