തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഹൈദരാബാദിലെ ഇന്റര്‍നാഷനല്‍ ടെക്ക് പാര്‍ക്കില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച 1,18,000 ചതുരശ്ര അടി വിസ്തീര്‍ണമുളള പുതിയ ഓഫീസില്‍ 2000 ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകും.
തെലങ്കാന വാണിജ്യ കാര്യ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യുഎസ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്സാണ്ടര്‍ വര്‍ഗീസ്, ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയായ സുനില്‍ ബാലകൃഷ്ണന്, ഹൈദരാബാദ് സെന്റ്റര്‍ മേധാവി വെങ്കട പേരാം, അപാക്ക് വര്‍ക്ക് പ്ലെയ്സ് മാനേജ്മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവിയും സീനിയര്‍ ഡയറക്ടറുമായ ഹരികൃഷ്ണന് മോഹന്‍കുമാര്‍, പിആര്‍ആന്‍ഡ് മീഡിയ റിലേഷന്‍സ് ആഗോള മേധാവിയും ഡയറക്ടറുമായ ടിനു ചെറിയാന് എബ്രഹാം, ടാലന്റ് അക്വിസിഷന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കൃഷ്ണ, എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ അശോക് ജി. നായര്‍, ക്ലൗഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ഡയറക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്, സിഐഓ ഓഫീസ് വൈസ് പ്രസിഡന്റ് രമ്യ കണ്ണന്, ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് പ്രൊഫസര്‍ ഡോ. ആനന്ദ് വിജയശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: