കൊച്ചി: ടൂറിസ്റ്റ് ബസുകള്‍ മറ്റു ബസുകളെപ്പോലെ സര്‍വീസ് നടത്തുന്നതു തടഞ്ഞുകൊണ്ടുള്ള ഗതാഗത വകുപ്പു സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിന് ബസ് ഉടമ കെ. കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കെഎസ്ആര്‍ടിസി ഹര്‍ജി നല്കി. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മ്മിറ്റ് ചട്ടത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ ദേശാസാത്കൃത റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തുന്നത്.
എന്നാല്‍ ഈ റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അവകാശമെന്നും ടൂറിസ്റ്റ് ബസുകള്‍ ഇത്തരം സര്‍വീസുകള്‍ നടത്തുന്നത് നിയമപരമല്ലെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവില്‍ അപാകതയില്ലെന്നു കെഎസ്ആര്‍ടിസി വാദിക്കുന്നു.
കെഎസ്ആര്‍ടിസിക്കു വേണ്ടി ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേനയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: