Categories: India

ബെംഗളൂരുവില്‍ ഇനി ഡബിള്‍ ഡക്കര്‍ മേല്‍പ്പാലങ്ങളും

Published by

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ട്രെയിനിനും വാഹനങ്ങള്‍ക്കും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. ഇതിനയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നഗരത്തെ ഡബിള്‍ ഡെക്കര്‍ ഫ്ളൈ ഓവറുകള്‍ കൊണ്ട് നവീകരിച്ച ശേഷം ടണല്‍ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം ആദ്യം സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലാണ് സ്ഥാപിക്കുക. റാഗിഗുഡ്ഡയ്‌ക്കും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനും ഇടയില്‍ വരുന്ന റോഡ്-കം-മെട്രോ മേല്‍പ്പാലത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഡി. കെ. വിശദീകരിച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്കിനും പദ്ധതി പരിഹാരമാകും. ബിബിഎംപിയും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) ഡബിള്‍ ഡക്കര്‍ മേല്‍പ്പാലങ്ങളുടെ ചെലവ് പങ്കിടുമെന്ന് ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം മഴവെള്ളം ഒഴുകുന്ന ബഫര്‍ സോണുകളില്‍ സര്‍ക്കാര്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്ന്ശിവകുമാര്‍ പറഞ്ഞു.

ഇരുചക്രവാഹനങ്ങള്‍ക്കും നാലുചക്രവാഹനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന റോഡുകളാണ് നിര്‍മിക്കുക. നഗരത്തിന്റെ പെരിഫറല്‍ പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകുന്ന ബഫര്‍ സോണുകളില്‍ ഇത് സാധ്യമാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

ഏകദേശം 800 കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളമൊഴുകുന്ന ശൃംഖലയാണ് നഗരത്തിനുള്ളത്. സ്ഥലമുള്ളിടത്ത് 100-150 കിലോമീറ്റര്‍ കണ്ടെത്തിയാലും പുതിയ റോഡുകള്‍ ഉണ്ടാക്കും. ഇത് വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത്, ശിവകുമാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by