ലണ്ടന്‍ : വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം മര്‍ലോണ്‍ സാമുവല്‍സിന് ഐസിസി ആറ് വര്‍ഷത്തെ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. സമാന കുറ്റത്തിന് 15 വര്‍ഷം മുമ്പ് മര്‍ലോണ്‍ സാമുവല്‍സ് ശിക്ഷിക്കപ്പെട്ടിരുന്നു.
2019 ലെ അബുദാബി ടി 10 ലീഗില്‍ സാമുവല്‍സ് അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് ഐസിസി നിയോഗിച്ച സ്വതന്ത്ര ട്രൈബ്യൂണല്‍ കണ്ടെത്തി. സാമുവല്‍സിന്റെ വിലക്ക് നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും ഐസിസി എച്ച്ആര്‍ ആന്‍ഡ് ഇന്റഗ്രിറ്റി യൂണിറ്റ് മേധാവി അലക്‌സ് മാര്‍ഷല്‍ വെളിപ്പെടുത്തി.
2008ല്‍ സാമുവല്‍സ് പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു. അന്നും സാമുവല്‍സ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തി. തുടര്‍ന്ന് രണ്ട് വര്‍ഷം വിലക്കി. 2015ല്‍ ഐസിസി ഒരു വര്‍ഷത്തേക്ക് താരത്തിന്റെ ബൗളിംഗ് ആക്ഷനും വിലക്കി.
വെസ്റ്റ് ഇന്‍ഡീസിനായി 18 വര്‍ഷം കൊണ്ട് 300 ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 17 സെഞ്ചുറികള്‍ നേടി. വെസ്റ്റ് ഇന്‍ഡീസിനൊപ്പം 2012, 2016 പതിപ്പുകളില്‍ ലോകകപ്പ് നേടിയിരുന്നു. 2020 നവംബറില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: