ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പ്, വിക്രമിന്റെ നായകനാക്കി തമിഴിലെ മുന്‍നിര സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കിയ ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രം ‘ധ്രുവനച്ചത്തിരം’ അവസാനം റിലീസ് ചെയ്യുകയാണ്.നവംബര്‍ 24ന ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ കട്ട് കണ്ട ശേഷം സംവിധായന്‍ എന്‍.ലിംഗുസ്വാമി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
സിനിമയില്‍ നായകന്‍ വിക്രം ആണെങ്കിലും ധ്രുവനച്ചത്തിരം മലയാള നടന്‍ വിനായകൻ സ്വന്തമാക്കിയെന്നാണ് ലിംഗുസ്വാമിയുടെ അഭിപ്രായം.ചിത്രം ഗംഭീരമെന്നാണ് എക്സ് അക്കൗണ്ടിലൂടെ ലിംഗുസാമി വിശേഷിപ്പിച്ചിരിക്കുന്നത്. നായകനായ വിക്രം കൂൾ ആയിരുന്നെങ്കിൽ സിനിമയുടെ എല്ലാം വില്ലനായെത്തിയ വിനായകൻ കൊണ്ടുപോയി.
ഹാരിസ് ജയരാജിനൊപ്പം ചേർന്ന് ഗൗതം മേനോൻ ഒരു രത്നംകൂടി തന്നു. ചിത്രത്തിന് വൻവിജയം നേർന്നുകൊണ്ടാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംവിധായകൻ ഗൗതം മേനോനും നേരത്തെ ചിത്രത്തിലെ വിനായകന്റെ പ്രകടനത്തെ പ്രസംസിച്ചിരുന്നു. വിനായകനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ
രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധകാണ്ഡം’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. 2016ല്‍ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരം ഏഴ് വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: