ന്യൂദല്‍ഹി: ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് പേസ്റ്റ് രൂപത്തിലുള്ള 1.8 കിലോ സ്വര്‍ണം കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 98 ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിന്നാണ് സ്വര്‍ണ്ണം എത്തിച്ചത്. ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നീല നിറത്തിലുള്ള തുണി പോലുള്ള ട്യൂബില്‍ സൂക്ഷിച്ചിരിക്കുന്ന ക്യാപ്സ്യൂള്‍ പോലുള്ള പാത്രങ്ങളിലാണ് സ്വര്‍ണ്ണ പേസ്റ്റ് സൂക്ഷിച്ചിരുന്നത്. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് പ്രതിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മാസം ആദ്യം ദല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് രണ്ട് കോടിയിലധികം രൂപയുടെ സ്വര്‍ണക്കട്ടികള്‍ കടത്തിയതിന് രണ്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്തത് 5,198 ഗ്രാം ഭാരമുള്ള സ്വര്‍ണക്കട്ടികള്‍ ബാങ്കോക്കില്‍ നിന്ന് കൊണ്ടുവന്ന രണ്ട് ഇന്ത്യന്‍ പൗരന്മാരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘പ്രൊഫൈലിങ്ങിന്റെ അടിസ്ഥാനത്തില്‍, ബാങ്കോക്കില്‍ നിന്ന് രണ്ട് ഇന്ത്യന്‍ പൗരന്മാര് കൊണ്ടുവന്ന 2.81 കോടി വിലമതിക്കുന്ന 5,198 ഗ്രാം ഭാരമുള്ള 5,198 ഗ്രാം സ്വര്‍ണക്കട്ടികള്‍ ഡല്‍ഹി കസ്റ്റംസ് ഐജിഐ എയര്‍പോര്‍ട്ടില്‍ പിടിച്ചെടുത്തു. രണ്ട് യാത്രക്കാരെയും 1962 ലെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു,’ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: