ധാക്ക: തീവ്രവാദത്തിനും വംശഹത്യക്കും ഉത്തരവാദിയായ ബംഗ്ലാദേശ് ആസ്ഥാനമായുള്ള രാഷ്‌ട്രീയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് തുര്‍ക്കി പത്രപ്രവര്‍ത്തകന്‍ ഉസെ ബുലട്ട് പറഞ്ഞു. ഗേറ്റ്‌സ്‌റ്റോണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായുള്ള ഗവേഷണ ലേഖനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതിയുടെ അപ്പീല്‍ ഡിവിഷന്‍ ശരിവെക്കുന്നതിനിടെയാണ് അദേഹത്തിന്റെ പ്രതികരണം. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിക്ക് തുര്‍ക്കി ശക്തമായ പിന്തുണ നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
1971ല്‍ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണയില്‍ ജമാഅത്ത് നേതാക്കള്‍ ഒന്നിന് പുറകെ ഒന്നായി ബംഗ്ലാദേശില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോള്‍ തുര്‍ക്കി സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുക മാത്രമല്ല, ഒരു ഘട്ടത്തില്‍ തങ്ങളുടെ അംബാസഡറെ ധാക്കയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബംഗ്ലാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും അദേഹം പറഞ്ഞു.
ബംഗ്ലാദേശ് ഒരു മതേതര രാജ്യമാണെന്നാണ് ആവരുടെ ഭരണഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി മതം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. അവര്‍ രാഷ്‌ട്രീയത്തിനായി ഇസ്ലാമിനെ ഉപയോഗിക്കുന്നു. ഇതിനു പുറമെ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെയും ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിന്റെയും പ്രത്യയശാസ്ത്രം കൃത്യമായി ഒന്നുതന്നെ ആണ്.
ഇരു സംഘടനകളും തങ്ങളുടെ രാജ്യങ്ങളില്‍ ഇസ്ലാമിക മതരാഷ്‌ട്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അവര്‍ക്ക് കര്‍ശനമായ ശരീഅത്ത് നിയമമാണ് രാജ്യത്തിന്റെ പരമോന്നത നിയമം, അല്ലാതെ സ്വന്തം ഭരണഘടനയല്ല. മതന്യൂനപക്ഷങ്ങളുടേയും സ്ത്രീകളുടേയും അവകാശങ്ങളും അവിടെ ക്രൂരമായി നിക്ഷേധിക്കപ്പെടുന്നു.
മൂന്നാമതായി, മുസ്ലീം ബ്രദര്‍ഹുഡിനെപ്പോലെ, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയും അതിന്റെ ആശയപരമായ ഉത്ഭവം ഇസ്ലാമിക സൈദ്ധാന്തിക നേതാവായ അബുല്‍ അലാ അല്‍ മൗദൂദിയുടെ ചിന്തകളില്‍ നിന്നും തത്ത്വചിന്തയില്‍ നിന്നുമാണ്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും വിവാദമായി കണക്കാക്കപ്പെട്ടിരുന്നതാണെന്നും ഉസെ ബുലട്ട് ലേഖനത്തില്‍ വ്യക്തമാക്കി.
‘ഒരു സ്ത്രീക്കും രാഷ്‌ട്രത്തലവനാകാന്‍ കഴിയില്ല’ എന്ന അല്‍ മൗദൂദിയുടെ പ്രസ്താവന ബംഗ്ലാദേശിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രധാനമാണ്, കാരണം ഇത് അംഗീകരിച്ചാല്‍, ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയുടെയോ ഖാലിദ സിയയുടെയോ പ്രധാനമന്ത്രിപദം പോലും അസാധ്യമാകും. ബംഗ്ലാദേശില്‍ തീവ്രവാദത്തിന്റെയും വംശഹത്യയുടെയും കളങ്കപ്പെടുത്തുന്ന പാരമ്പര്യമാണ് ജമാഅത്തിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ച ഉജെ ബുലൂത്ത്, ബംഗ്ലാദേശില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: