കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ച സിപിഎമ്മുകാരെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ സിപിഎമ്മിനുള്ളിലും ഭിന്നത. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എല്ലാ കാലത്തും കരിങ്കൊടി പ്രയോഗിക്കുകയെന്നത് ജനാധിപത്യത്തിലെ പതിവ് പ്രതിഷേധ പരിപാടിയാണെന്നിരിക്കെ അവരെ ഡിവൈഎഫ്ഐ ആക്രമിച്ചതാണ് ചര്‍ച്ചയാകുന്നത്.
പ്രതിഷേധക്കാരെ മര്‍ദ്ദിച്ചതല്ലെന്നും അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്താനാണ് ഡിവൈഎഫ്ഐക്കാര്‍ ശ്രമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിച്ചത്. പ്രതിഷേധം തുടര്‍ന്നാല്‍ ഇതേ രീതി സദസ് തലസ്ഥാനത്ത് സമാപിക്കുന്നതുവരെ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും സദസിനെ അനുകൂലിച്ചവരും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തിരിയുമെന്നുമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ നിലപാടും പാര്‍ട്ടി സെക്രട്ടറിയും ഡിഫി നേതാവും എള്‍ഡിഎഫ് കണ്‍വീനറും ആക്രമണത്തെ അനുകൂലിച്ചെടുത്ത നിലപാടുകളും പൊതു സമൂഹത്തില്‍ ആശങ്കയ്ക്കും വഴി തുറന്നിട്ടുണ്ട്. പ്രതിഷേധത്തെ അപലപിക്കുന്ന പ്രശ്നമേയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കല്ലും വടികളുമായി മുഖ്യമന്ത്രിയെ അക്രമിക്കാനെത്തിയവര്ക്ക് നേരെ സ്വാഭാവിക പ്രതികരണമാണുണ്ടായതെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു. കല്ല്യാശ്ശേരിയിലേത് സാമ്പിളാണെന്നും ഇനിയും വിവരക്കേടിന് വന്നാല്‍ പൊടിപോലും കാണില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിന് ശശിയും ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇത്തരത്തിലുളള പ്രതികരണങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട സിപിഎം-ഡിവൈഎഫ്ഐ അണികള്‍ വരും ദിവസങ്ങളിലും പ്രതിഷേധക്കാരെ നേരിടമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: