വാഷിംഗ്ടണ്‍: ഖാലിസ്ഥാന്‍ വിഘടനവാദിയും സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവുമായ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ അമേരിക്കയില്‍ വച്ച് വധിക്കാനുള്ള ഗൂഢാലോചന അമേരിക്ക പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. വധശ്രമത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അമേരിക്ക ഇന്ത്യക്ക് താക്കീ ത് നല്‍കിയെന്നാണ് യു എസ്, ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.
ജൂണില്‍ കാനഡയിലെ വാന്‍കൂവറില്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്.
കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമെന്ന് പറഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞെങ്കിലും പുതിയ വാര്‍ത്ത സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
അതേസമയം നയതന്ത്ര, നിയമ, രഹസ്യാന്വേഷണ കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്ന് റിപ്പോര്‍ട്ടുകളെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകോരോട് അമേരിക്കന്‍ അധികൃതര്‍ പ്രതികരിച്ചു.
യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവ രഹസ്യാന്വേഷണ ശൃംഖലയായ ‘ഫൈവ് ഐസ്’-ന്റെ ഭാഗമാണ്. നിജ്ജാര്‍ വധവും പന്നൂന്‍ വധശ്രമവും ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഇന്ത്യയുടെ നീക്കങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
യുഎസ്, കാനഡ ഇരട്ട പൗരത്വമുള്ള തീവ്രവാദിയാണ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. ഇന്ത്യക്കെതിരെ പലപ്പോഴും ഭീഷണി മുഴക്കാറുമുണ്ട്. ഈ ആഴ്ച ആദ്യം, എയര്‍ ഇന്ത്യ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിന് യുഎപിഎ പ്രകാരം എന്‍ഐഎ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അട്ടിമറിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: