മുസാഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്): എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ അദ്ധ്യാപകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. സപ്തംബര്‍ 23ന് ബുല്‍ധാനയിലെ നൂര്ജഹാന് മസ്ജിദ് മദ്രസ അധ്യാപകന് ഹാഫിസ് ഇര്ഫാന് പെണ്‍കുട്ടിയെ ബോധരഹിതയായി വീഴുന്നതുവരെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടി മരിച്ചെന്ന് കരുതി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ബുല്‍ധാന പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഭാസന ഗ്രാമവാസിയാണ് പെണ്‍കുട്ടി. വെറും 13 ദിവസം കൊണ്ടാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 40 ദിവസത്തിന് ശേഷം നവം. 20 നാണ് പ്രതിക്കെതിരായ ആരോപണം തെളിഞ്ഞത്.
ഒരു വിദ്യാര്‍ത്ഥിക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടന്നാല്‍, സമൂഹത്തിന് ഒരിക്കലും പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിനായി അത്തരം സ്ഥാപനങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. ഇത്തരം സംഭവങ്ങളോടുള്ള മൃദുസമീപനം തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞ കോടതി ഹാഫിസ് ഇര്‍ഫാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: