ന്യൂദല്‍ഹി: പരാന്നഭോജികളെപ്പോലെ പതിറ്റാണ്ടുകളായി അഴിമതി നടത്തി രാജ്യത്തെ നശിപ്പിച്ച കുടുംബത്തിലെ 55 കാരനെന്ന് രാഹുലിനെ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപശകുനമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
മോദി എന്ന അപശകുനം എത്തിയതിനാലാണ് ഇന്ത്യ ക്രിക്കറ്റില്‍ തോറ്റതെന്ന യുക്തിയില്ലാത്ത, വിദ്വേഷകമന്‍റ് നടത്തുകയായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള തട്ടിപ്പുകാര്‍ക്ക് മോദി പേടിസ്വപ്നമാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു.
എക്സില്‍ നടത്തിയ കുറിപ്പിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രതികരണം. പരാന്നഭോജികളെപ്പോലെ പതിറ്റാണ്ടുകളായി അഴിമതി നടത്തി രാജ്യത്തെ നശിപ്പിച്ച കുടുംബത്തിലെ 55 കാരന്‍ രാജ്യത്തിന് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയാണ്. ഇത് രാഹുലിന്റെ നിരാശയുടെയും മാനസിക അസ്ഥിരതയുടെയും സൂചനയാണ്. – രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക