കൊച്ചി: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള കെ. രാധാകൃഷ്ണന്‍ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തകന്‍ കാവാലം ശശികുമാറിനെ തെരെഞ്ഞെടുത്തു.
ശശികുമാറിന്റെ ധര്‍മ്മായണം എന്ന സാഹിത്യകൃതിക്കാണ് പുരസ്‌കാരം. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 1989 മുതല്‍ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കാവാലം ശശികുമാര്‍ നിലവില്‍ കോഴിക്കോട് ജന്മഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്ററാണ്. ഡിസംബര്‍ മൂന്നിന് അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ വച്ച് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക