ജയ്പൂര്‍: വെള്ളമില്ല, കൃഷി നശിക്കുന്നു, ജീവിക്കാന്‍ സാധിക്കുന്നില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് ദുര്‍ഭരണത്തില്‍ മനംനൊന്ത് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കര്ഷകന്.
അനുപ്ഗഢ് ജില്ലയില്‍ ഗദ്സാനയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ വസുന്ധര പ്രസംഗിച്ചുകഴിഞ്ഞപ്പോള്‍ ഒരു കര്ഷകന് സ്റ്റേജിനടുത്തെത്തി വാവിട്ടു കരയാന്‍ തുടങ്ങി. ഇതോടെ വസുന്ധര രാജെ ആ കര്‍ഷകന്റെ അടുത്തെത്തി.
ആശ്വസിപ്പിച്ചതിനു ശേഷം പ്രശ്നം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കി. പരിഹരിക്കാമെന്ന് ഉറപ്പ് നല്കി. അതോടെയാണ് കര്ഷകന് ശാന്തനായത്. മഹാവീര്‍ എന്ന കര്‍ഷകനാണ് വസുന്ധരയ്ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞത്.
കൃഷിഭൂമിയില്‍ നേരത്തെ ആവശ്യമായ വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നശേഷം ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല,. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തവണ കേസ് നടത്തി വിജയിച്ചു. എന്നിട്ടും സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ല. ജലസേചനത്തിനും കുടിവെള്ളത്തിനും മൂന്ന് കിലോമീറ്റര്‍ ദൂരം പോകേണ്ടിവരുന്നെന്നും കര്ഷകന് പറഞ്ഞു.
കര്‍ഷകന്റെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല. സ്കൂളിന് ഒരു ബിഗാ ഭൂമി സംഭാവന ചെയ്തതായി കര്ഷകന് പറഞ്ഞു. അവിടെ വൃക്ഷത്തൈകള്‍ നട്ടു. എന്നാല്‍ വെള്ളമില്ലാത്തതിനാല്‍ അതും ഉണങ്ങി നശിച്ചു. ജലക്ഷാമം മൂലം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദുഖം അടക്കാനാവാതെ കര്ഷകന് വസുന്ധരയ്ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞത്.
വസുന്ധര രാജെ കരയുന്ന കര്‍ഷകനെ ചേര്‍ത്ത്നിര്‍ത്തുകയും സമീപത്ത് നിന്ന മുന്‍ മന്ത്രി സുരേന്ദ്ര പാല് സിങ്ങിനെ വിളിച്ച് കര്‍ഷകന്റെ പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു വ്യക്തിയോടും അനീതി അനുവദിക്കില്ലെന്നും വസുന്ധര രാജെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: