കോളജ് അധ്യാപന നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിന്റെ സിലബസ് പരിഷ്കരിക്കുന്നു. വിദ്യാര്‍ഥികളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാകും അന്തിമ സിലബസ് പ്രസിദ്ധീകരിക്കുക.
2020-ല്‍ പ്രാബല്യത്തില്‍ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റങ്ങള്‍ വരുത്തുന്നത്. 83 വിഷയങ്ങളിലെ പരീക്ഷാ സിലബസും മാറും. 6 വര്‍ഷത്തിനു ശേഷമാണു സിലബസ് പുതുക്കുന്നത്. പുതുക്കിയ സിലബസ് അടിസ്ഥാനത്തിലുള്ള പരീക്ഷ വരുന്ന ജൂണ്‍ സെഷനില്‍ നടക്കുമെന്നാണ് സൂചന.
കോളേജുകളിലെ അസി. പ്രഫസര്‍ നിയമത്തിനു പുറമേ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെആര്‍എഫ്) അനുവദിക്കുന്നതും നെറ്റിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ വര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് നെറ്റ് പരീക്ഷ. കഴിഞ്ഞ ജൂണില്‍ നടന്ന പരീക്ഷ 4.62 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: