മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി. സംഭവത്തിൽ മുംബൈ സ്വദേശിയായ കമ്രാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരു നേതാക്കളെ വധിക്കുമെന്നും ജെജെ ആശുപത്രിക്ക് നേരെ ബോംബെറിയുമെന്നുമായിരുന്നു ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വന്നത്. അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് തെളിയുകയായിരുന്നു.
കമ്രാൻ ഖാനെതിരെ ഐപിസി സെക്ഷൻ 505(2) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാണ് ഇയാളുടെ വാദം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: