ന്യൂദൽഹി: ഡീപ്ഫേക്കിന് തടയിടാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യൽ മീഡിയ ഭീമൻമാർക്കടക്കം കേന്ദ്രം നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ യോഗം ചേരും.
ഡീപ്ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ രൂക്ഷമാകുന്നുവെന്നും ഇത്തരം പോസ്റ്റുകളിൽ നിയന്ത്രണം കൊണ്ടു വരണമെന്നുള്ളതുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. ഉപഭോക്താക്കൾ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ സാമൂഹ മാധ്യമ കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: