തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സെൽഫി കോർണർ. സ്കൂളുകൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്സിങ് ഇന്ത്യ’ (പി.എം.-ശ്രീ) പദ്ധതിയുടെ ഭാഗമായാണ് സെൽഫി കോർണർ.
സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളിൽ 32 എണ്ണവും പി.എം-ശ്രീ കേന്ദ്രീയ വിദ്യാലയം പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്തവർഷം സംസ്ഥാനത്തെ ബാക്കി കേന്ദ്രീയ വിദ്യാലയങ്ങൾകൂടി പദ്ധതിയുടെ ഭാഗമാവും.
2022 സെപ്റ്റംബർ അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു സ്കൂൾ വികസിപ്പിക്കാൻ ഒരുകോടി സഹായധനം ലഭിക്കും. ആദ്യഘട്ടത്തിൽ 25 ശതമാനമാണ് വിഹിതം. തുടർന്നുള്ള നാലു വർഷങ്ങളിൽ ബാക്കിതുക ലഭ്യമാക്കും. സെൽഫി കോർണറിന്റെ ഭാഗമായി രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രധാനമന്ത്രിയുടെ വലിയ ഫോട്ടോവെച്ചിട്ടുള്ള സെൽഫി കോർണറിലെത്തി ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: