ദുബായ്: ഇത്തവണത്തെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട ഐസിസി ഇവന്റിനുള്ള റിക്കാര്‍ഡ് സ്വന്തമാക്കി. 12.50,307 പേര് മത്സരം നേരില്‍ കാണാനെത്തിയതായാണ് ഐസിസിയുടെ കണക്ക്. മറ്റേതൊരു ഐസിസി ഇവന്റിനെക്കാളും കൂടിയ കാഴ്ച്ചക്കാരാണ് ഇക്കുറി ഉണ്ടായിട്ടുള്ളത്.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്ത ആഥിത്യമരുളിയ 2015 ലോകകപ്പ് ക്രിക്കറ്റാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ കാണികള്‍ വീക്ഷിക്കാനെത്തിയ ഐസിസി ഇവന്റ്. അന്ന് 10,16,420 പേരാണ് ലോകകപ്പ് നേരില്‍ കണ്ടത്. ഇക്കൊല്ലം ഭാരതത്തില്‍ മാത്രമായി നടന്ന ലോകകപ്പിന് മുമ്പ് ഏറ്റവും കൂടുതല്‍ കാണികള്‍ വീക്ഷിച്ച ക്രിക്കറ്റ് ലോകകപ്പായിരുന്നു 2015ലേത്.
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടന്ന കഴിഞ്ഞ ലോകകപ്പ് ഏതാണ്ട് ഏഴരലക്ഷം കാണികളെ കണ്ടുള്ളൂ. 7,52,000 എന്നാണ് ഐസിസിയുടെ കണക്ക്.
ഇത്തവണത്തെ വിവിധ തരത്തിലുള്ള ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ വ്യൂവര്ഷിപ്പുകളുടെ കണക്ക് കൂടി പരിശോധിച്ചാല്‍ റിക്കാര്‍ഡ് ഇരട്ടിയായിട്ടുണ്ടാകും. നാല് വര്‍ഷത്തിന് ശേഷം 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് നടക്കുക. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് ആണ് ഇനി വരുന്ന ഐസിസി ഇവന്റ്. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. 20 ടീമുകളാണ് ട്വന്റി20 ലോകകപ്പില്‍ ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: