ന്യൂദല്‍ഹി: രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാന്‍ എന്‍ സി ഇ ആര് ടി വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു.പാഠ പുസ്തക പരിഷ്കരണത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടേതാണ് ശുപാര്‍ശ.ക്ലാസിക്കല്‍ ചരിത്രം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ .
വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ശുപാര്‍ശയുളളത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.
മൂന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ പൗരാണിക ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ഹിസ്റ്ററി ഉള്‍പ്പെടുത്താനും പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കാനും സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി ഐ ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: