Categories: Kerala

മുറിവേറ്റ് മറ്റൊരു വ്യവസായസംരംഭകന്‍; കേരളത്തിലെ പീഡനശേഷം തമിഴ്നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ 10000 രൂപ ; പക്ഷെ റോബിന്‍ ഉടമ തളരില്ല

Published by

കോയമ്പത്തൂര്‍: എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും തന്റെ റോബിന്‍ ബസ് സര്‍വ്വീസ് നിര്‍ത്തുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കി ഉടമ ഗിരീഷ്. പെര്‍മിറ്റ് ലംഘിച്ചു എന്ന കുറ്റം ചുമത്തി കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിന്‍ ബസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുള്ള പിഴയായ 10000 രൂപ റോബിൻ ബസ് ഉടമ ഗിരീഷ് അടച്ചു. അതോടെയാണ് ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വിട്ടു നൽകിയത്.

ആദ്യദിന സര്‍വ്വീസില്‍ കേരളത്തിലെ മോട്ടോര്‍വാഹനവകുപ്പില്‍ നിന്നും പല കാരണങ്ങള്‍ പറഞ്ഞ് പീഡിപ്പിക്കപ്പെട്ട ശേഷമാണ് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പും റോബിന്‍ ബസിനെ പിടികൂടിയത്.

പെർമിറ്റ് ലംഘിച്ചു എന്ന കാരണമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുക്കുന്നതിന് കാരണമായി പറഞ്ഞത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി.‌ 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് ബസ് വിട്ട് കൊടുക്കാൻ അധികൃതർ തീരുമാനിച്ചത്.

സർവീസ് നിര്‍ത്താനൊന്നും ഗിരീഷ് ഒരുക്കമല്ല. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് സര്‍വ്വീസ് പുന:രാരഭിക്കാനാണ് ബസ് ഉടമ ​ഗിരീഷിന്റെ തീരുമാനം. രണ്ടാംദിനം കോയമ്പത്തൂര്‍ സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക