Categories: Kerala

ഇത്തവണ ഷവായിയിൽ നിന്നും ഭക്ഷ്യവിഷബാധ; 20 പേർ ചികിത്സ തേടി

Published by

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കായംകുളത്ത് ഹോട്ടലിൽ നിന്ന് ഷവായി കഴിച്ച 20-ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ പൂട്ടിച്ചു.

ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടവർ ആശുപത്രിയിൽ ചികിത്സ തേടി. നിരവധി ആളുകൾ സമാന ആരോഗ്യ പ്രശ്‌നങ്ങളോടെ എത്തിയതോടെയാണ് ഭക്ഷ്യവിഷബാധ ആണെന്ന സംശയം ഉയർന്നത്. പിന്നെയും നിരവധി ആളുകൾ ഇത്തരത്തിൽ ചികിത്സ തേടിയതോടെ ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by