Categories: Kerala

മുടി വെട്ടിയത് ഇഷ്ടപ്പെട്ടില്ല; യുവാവിന് മർദ്ദനം

Published by

മലപ്പുറം: പയ്യന്നൂരിൽ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചതായി പരാതി. പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ബാർബർ ഷോപ്പ് നടത്തിപ്പുകാരൻ ഏറ്റുകുടുക്കയിലെ എംപി സുരേഷ് ആണ് പരാതി നൽകിയത്. കോറം മുത്തത്തിയിലെ ഉന്മേഷിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. മുടിമുറിച്ചത് ഇഷ്ടമായില്ലെന്ന് പറഞ്ഞ് അടിച്ചപ്പോൾ താൻ കസേരയിൽ നിന്നും താഴെ വീണെന്നും കസേരയ്‌ക്കും കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിനും തകരാർ സംഭവിച്ചെന്നും പരാതിയിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by