ഡെറാഡൂണ്‍ : ഉത്തരകാശി സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളെല്ലാം പുറത്തുവന്നു. തുരങ്കത്തിലേക്ക് പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈനിലേക്ക് ക്യാമറ കടത്തി വിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ വാക്കിടോക്കിയിലൂടെ അവരുമായി സംസാരിച്ചെന്നും അധികൃതര്‍ അറിയിച്ചു.
സില്‍കാര ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ 41 തൊളിലാളികളാണ് ഒരാഴ്ചയില്‍ ഏറെയായി കൂടുങ്ങി കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കുന്നതിനായി റോബോട്ടിക് മെഷീനുകളേയും അന്താരാഷ്ട്ര വിദഗ്ധരേയും എത്തിച്ചിട്ടുണ്ട്. ഇവര്‍ പരിശ്രമത്തിലാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികള്‍ക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നല്‍കുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പൈപ്പിലൂടെ ബോട്ടിലുകളില്‍ ‘കിച്ചടി’ നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം തൊഴിലാളികള്‍ക്കായി ഉണ്ടാക്കുന്നതെന്നു പാചകക്കാരന് ഹേമന്ത് പറഞ്ഞു. ”ചൂടുള്ള ഭക്ഷണം തുരങ്കത്തിനുള്ളിലേക്ക് അയയ്ക്കും. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം അയയ്ക്കുന്നത്. അധികൃതുടെ നിര്‍ദേപ്രകാരമാണ് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
തുരങ്കത്തിലേക്കു സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ഭക്ഷണവും മൊബൈലും ചാര്‍ജറും എത്തിക്കാന്‍ സാധിക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കേണല്‍ ദീപക് പാട്ടില്‍ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യനില കണക്കാക്കി നല്കാനാവുന്ന ഭക്ഷണത്തിന്റെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ദീപക് പാട്ടീല്‍ പറഞ്ഞു. പഴവും ആപ്പിളും കിച്ചടിയും പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നല്കാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Uttarkashi (Uttarakhand) tunnel rescue | Rescue team officials establish audio-visual contact with the workers trapped in the tunnel for the first time, through the pipeline and endoscopic flexi camera.
(Video Source: District Information Officer) pic.twitter.com/JKtAtHQtN4
— ANI (@ANI) November 21, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: