ശബരിമല ഉത്സവകാലത്ത് അയ്യപ്പനെ പ്രകീര്‍ത്തിച്ചു പാടുന്ന ചടങ്ങാണ് നായാട്ടു വിളി. അയ്യനുമായി ബന്ധപ്പെട്ട കഥകള്‍ 576 ശീലുകളിലായി നായാട്ടു വിളിയിലൂടെ വാഴ്‌ത്തിപ്പാടുന്നു. ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ് കാടിനുള്ളിലെ ശാസ്താക്ഷേത്രങ്ങളില്‍ നായാട്ടു വിളി നടത്തുന്നതെന്നാണ് വിശ്വാസം.
പരമ്പരാഗതമായി ഒരു കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ് നായാട്ടു വിളി. പെരുനാട് പുന്നമൂട്ടില്‍ പെരുമാള്‍ പിള്ളയുടെ കുടുംബത്തിന്. പന്തളം രാജാവ് കല്പിച്ചു നല്കിയതാണ് ഈ അവകാശം.
ഉത്സവകാലത്ത് പതിനെട്ടാംപടിക്ക് താഴെ നടത്തുന്ന നായാട്ടു വിളിക്ക് ക്ഷേത്രത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. ശബരിമലക്ഷേത്രവുമായി അഭേദ്യബന്ധമുള്ള പെരുനാട് കക്കാട്ടുകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിലെ നായാട്ടുവിളിയും പ്രസിദ്ധമാണ്. ഇതേ കുടുംബക്കാര്‍ തന്നെയാണ് കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തിലും നായാട്ടു വിളി നടത്തുന്നത്. ഇവിടെ അയ്യപ്പന്റെ തിരുവാഭരണം ചാര്‍ത്തുന്ന നാളിലാണ് ഈ ചടങ്ങു നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: