അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പുരോഹിതരാകാനുള്ള തസ്തികയിലേക്ക് 3000 പേര് അപേക്ഷ നല്‍കിയതായി രാമമന്ദിര്‍ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് വക്താക്കള്‍ പറഞ്ഞു. രാമക്ഷേത്രത്തിലേക്ക് പൂജാരിമാരുടെ തസ്തികയില്‍ ഒഴിവുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ട്രസ്റ്റ് പരസ്യം നല്‍കിയിരുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇതില്‍ 200 പേരെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ അയോധ്യയിലെ ആസ്ഥാനമായ കര്‍സേവക് പുരത്താണ് ഇന്റര്‍വ്യൂ നടക്കുന്നത്.
വൃന്ദാവനത്തിലെ ഹിന്ദുപ്രഭാഷകന് ജയകാന്ത് മിശ്ര, മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ്‍ ദാസ് എന്നീ രണ്ട് മഹന്തുക്കളുമാണ് അഭിമുഖം നടത്തുന്നത്.
ആകെ 20 പേരെയാണ് തെരഞ്ഞെടുക്കുക. അവരെ പൂജാരിമാരായി നിയമിക്കും. ആറ് മാസം താമസിച്ചുള്ള പഠനത്തിന് ശേഷമായിരിക്കും അവരെ വിവിധ തസ്തികകളില്‍ നിയമിക്കുക. തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്കും ഇവിടെ പരിശീലനം നല്കിയ ശേഷം യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് ട്രസ്റ്റിന്റെ ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ഭാവിയില്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള തസ്തികകളിലേക്ക് ഇവരെ നിയമിച്ചേക്കും.
2024 ജനവരിയിലാണ് അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: