റായ് പൂര്‍: ഉത്തരാഖണ്ഡില്‍, ഉത്തരകാശി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനുള്ള ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുന്നു. ടണലിനുള്ളില്‍ 53 മീറ്റര്‍ ആഴത്തില്‍ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് സ്ഥാപിച്ചു.
ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ പുതിയ പൈപ്പിലൂടെ കഴിയും. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ മനീഷ് ഖല്‍ഖോയാണ് ഇക്കാര്യം അറിയിച്ചത്.
തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി അധികൃതര്‍ ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 12 നാണ് തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: