റോം : ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാഫിയ വിചാരണയില്‍ മാഫിയ സംഘടയിലെ 200-ലധികം സംഘാംഗങ്ങള്‍ മൊത്തം 2,200 വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടു. 300-ലധികം പ്രതികള്‍ 2021 ജനുവരി മുതല്‍ വിചാരണയിലാണ്. 18-ാം നൂറ്റാണ്ടില്‍ തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയയില്‍ സ്ഥാപിതമായ റംഗറ്റ പിന്നീട് ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ ക്രിമിനല്‍ സംഘടനകളിലൊന്നായി വളരുകയായിരുന്നു.
റംഗറ്റ മാഫിയ ഗ്രൂപ്പിന് എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യമുണ്ട്. യൂറോപ്പിലെ കൊക്കെയ്ന്‍ വ്യാപാരത്തിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നതും ഈ സംഘടനയാണ്. വാര്‍ഷിക വിറ്റുവരവ് 52 ബില്യണ്‍ പൗണ്ട്.
കൊലപാതകം, അഴിമതി, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെട്ട വിചാരണയില്‍ സംരംഭകരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു. 67 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാല്‍ കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന മൂന്ന് ജഡ്ജിമാര്‍ക്കും പൊലീസ് സംരക്ഷണത്തില്‍ പ്രത്യേക സുരക്ഷിത ഭവനത്തില്‍ താമസിക്കേണ്ടിവന്നു.
ഇറ്റാലിയിലെ 12 പ്രദേശങ്ങളില്‍ 2019 ഡിസംബറില്‍ പ്രത്യേക സേന റെയ്ഡ് നടത്തി.മൂവായിരത്തോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്ന് നിരവധി ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് യൂറോയുടെ സ്വത്തുക്കളും പണവും പിടിച്ചെടുത്തു. റിനാസിറ്റ-സ്കോട്ട് എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനില്‍ 300-ലധികം പ്രതികളെ പിടികൂടി. യുഎസ് പ്രത്യേക ഏജന്റ് സ്കോട്ട് ഡബ്ല്യു സീബെന്, കൊളംബിയയുടെ കാര്‍ട്ടലുകളും എന്ഡ്രാംഗെറ്റയും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഇറ്റാലിയന്‍ പൊലീസിനെ സഹായിച്ചു.
34 വര്‍ഷമായി പൊലീസ് സംരക്ഷണയില്‍ കഴിയുന്ന ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ മാഫിയ വിരുദ്ധ പ്രോസിക്യൂട്ടറായ നിക്കോള ഗ്രാറ്റേരിയാണ് റംഗറ്റയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്കിയ ചീഫ് പ്രോസിക്യൂട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: