പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ ബെവ്കോ ഔട്ട്ലെറ്റിൽ കവർച്ച. 40-ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിൽ പറ്റിയിട്ടുണ്ട്.
കഴിഞ്ഞ രാത്രിയാണ് സംഭവം. മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: