ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു. ആകെ 14 സർവീസുകളാണ് നടത്തുക. തമിഴ്നാട്ടിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ ഗുണകരമാകുന്ന സർവീസാകും ഇത്.
ട്രെയിൻ നമ്പർ 06027 നവംബർ 19, 26, ഡിസംബർ 3, 10, 17, 24, 31 എന്നീ ദിവസങ്ങളിൽ രാത്രി 11.30-ന് ചെന്നെെ സെൻട്രലിൽ നിന്ന് യാത്ര പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 1:10-ന് കോട്ടയത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്.
തിരിച്ചുള്ള ട്രെയിൻ 06028 കോട്ടയത്ത് നിന്ന് 18, 20, 27, ഡിസംബർ 4, 11, 18, 25 ജനുവരി ഒന്ന് എന്നീ ദിവസങ്ങളിൽ വൈകുന്നേരം ഏഴ് മണിക്ക് യാത്ര ആരംഭിക്കും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10.30-ന് ചെന്നൈ സെൻട്രലിലെത്തും.
തമിഴ്നാട്ടിലെ പെരമ്പൂർ, ജോലാർപേട്ട, സേലം, ഈറോഡ് എന്നിവിടങ്ങളിലും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: