കൊച്ചി :പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അമല്‍ ചന്ദ്രനാണ് (23) പിടിയിലായത്.
സൗഹൃദം കാട്ടി പ്രണയത്തിലാവുകയും തുടര്‍ന്ന് ഇടപ്പള്ളിയിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
പിന്നീട് പീഡന ദൃശ്യങ്ങള്‍ കാട്ടി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് കളമശേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: