ബാര്‍മര്‍(രാജസ്ഥാന്): ഉദയ്പൂരിലെ കനയ്യലാലിനെ മറക്കാമോ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സാധാരണ തയ്യല്‍ക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് പട്ടാപ്പകലാണ് കനയ്യ ലാല്‍ അരുംകൊല ചെയ്യപ്പെട്ടത്. നൂപുര്‍ശര്‍മ്മയുടെ വാക്കുകള്‍ ശരിയാണെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് കനയ്യലാലിനെ മതഭീകരര്‍ കടയില്‍ കയറി കൊന്നത്.
രാജ്യമൊട്ടാകെ ഇത് ചര്‍ച്ച ചെയ്തിട്ട് രാജസ്ഥാനിലെ മുഖ്യമന്ത്രി എന്താണ് ചെയ്തത്? യോഗി ചോദിച്ചു. മതമൗലിക വാദികളെ വാക്ക് കൊണ്ടുപോലും കുറ്റപ്പെടുത്താന്‍ ഗെഹ്ലോട്ട് തയാറായില്ല. മതഭീകരര്‍ക്ക് തണലൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്, അദ്ദേഹം പറഞ്ഞു. ബാര്‍മറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദീപക് കര്വസരയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ഇനിയും തെറ്റ് പറ്റരുത്. കനയ്യലാലിന്റെ ഓര്‍മ്മകള്‍ക്ക് നീതി നല്‍കേണ്ട ചുമതല രാജസ്ഥാനിലെ ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധരുടെ പിടിയില്‍ നിന്ന് രാജസ്ഥാനെ മോചിപ്പിച്ച് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലെത്തിക്കാനുള്ള അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ അഞ്ച് വര്‍ഷം രാജസ്ഥാന് ഭരിച്ചവര്‍ അഴിമതിയുടെ ഹബാക്കി സംസ്ഥാനത്തെ മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ വികസനത്തിന്റെ കുതിപ്പുണ്ടായപ്പോള്‍ രാജസ്ഥാന് കിതയ്ക്കുകയായിരുന്നു. ലോകമാകെ നമ്മുടെ പ്രധാനമന്ത്രിയെ ആദരിക്കുമ്പോള്‍ അതിന്റെ ബഹുമതി അദ്ദേഹം നല്‍കുന്നത് ഈ രാഷ്ട്രത്തിലെ കോടാനുകോടി ജനങ്ങള്‍ക്കാണെന്ന് യോഗി പറഞ്ഞു. ഗ്രാമങ്ങളുടെ ഉയര്‍ച്ചയിലൂടെയാണ് മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ വികസനം സാധ്യമാക്കിയത്.
വിഭവങ്ങളുടെ ആദ്യ പങ്ക് മുസ്ലീങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ അത് പട്ടിണിക്കാര്‍ക്കും കര്ഷകര്ക്കുമാണെന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രീണനരാഷ്ട്രീയം സ്വീകരിച്ചു, ബിജെപി എല്ലാവര്ക്കും വികസനം എന്ന മുദ്രാവാക്യവും. കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു, ബിജെപി പരിഹാരവും. ഭരിച്ച അറുപത് വര്‍ഷം റോഡിനും തോടിനും വരെ ഒരു കുടുംബത്തിന്റെ പേരിട്ട് വിളിച്ചവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ ബിജെപി സര്‍ക്കാര്‍ എല്ലാ പദ്ധതികളും പിഎം എന്ന പേരില്‍ തുടങ്ങി.
വസുന്ധര രാജെ രാജസ്ഥാന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനക്ഷേമപദ്ധതികള്‍ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ അട്ടിമറിച്ചു. ഇന്ന് രാജസ്ഥാന് അഴിമതിയിലും സ്ത്രീകള്‍ക്കെതിരായ അക്രമത്തിലും മുന്നിലാണ്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അവിടുത്തെ എല്ലാ ക്രിമിനലുകളെ ഒളിയിടത്തില്‍ നിന്ന് പുറത്തുചാടിച്ചു. ആറര വര്‍ഷമായി അവര്‍ നല്ല നടപ്പിലാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: