തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും. ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി അഷ്ടമി വിളക്കാണ് ഇന്ന്. ഇന്ന് മുതൽ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും. ഇന്ന് മുതൽ നാല് ദിവസത്തേക്ക് ക്ഷേത്രത്തിൽ സമ്പൂർണ നെയ് വിളക്കാണ് ജ്വലിക്കുന്നത്.
സ്വർണക്കോല തേജസിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നതും ഇന്ന് മുതലാണ്. രാത്രി വിളക്കെഴുന്നള്ളത്ത് നടക്കും. ഇതിന്റെ നാലാം പ്രദിക്ഷണത്തിനാണ് വിശിഷ്ട സ്വർണക്കോലം ആനപ്പുറത്തേറ്റുന്നത്. ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസം ഇത്തരത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും.
കൂടാതെ ഉത്സവദിനത്തിലെ അവസാന അഞ്ച് ദിവസങ്ങളിലും അഷ്ടമി രോഹിണി ദിനത്തിലും സ്വർണം എഴുന്നള്ളിക്കാറുണ്ട്. ഗുരുവായൂരിലെ പുരാതന പുളിക്കിഴെ വാരിയത്ത് കുടുംബവകയാണ് അഷ്ടമിവിളക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: