കൊച്ചി: വിവിധ ഭാഷാ തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചൊവ്വര സ്വദേശി ബദറുദ്ദീനാണ് മരിച്ചത്. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
ഈ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബദറുദ്ദീനെ വിവിധ ഭാഷാ തൊഴിലാളിയായ സാബു ആക്രമിച്ചു. ലഹരി ഉപയോഗത്തിന് ശേഷം പ്രതി ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും തലയ്ക്ക് അടിയ്ക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ചേർന്ന് സാബുവിനെ പിടികൂടി പോലീസിന് കൈമാറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബദറുദ്ദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: