ഐസ്വാള്‍: മ്യാന്മറിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് അതിര്‍ത്തികടന്ന് ഭാരതത്തിലേക്ക് എത്തിയ 29 മ്യാന്മര്സൈനികരെ തിരിച്ചയച്ചു. പിഡിഎഫ് ഭീകരരുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന സൈനികരാണ് മിസോറാമിലേക്ക് എത്തിയത്. 74 സൈനികരാണ് ഇതുവരെ മ്യാന്മറില് നിന്നും എത്തിയിരിക്കുന്നത്. ഇവരെ പ്രത്യേക ക്യാമ്പില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നിന്നാണ് 29 പേരെ തിരിച്ചയച്ചത്.
മ്യാന്മറില് സൈന്യവും സായുധ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെയാണ് ഭാരതത്തിലേക്കുള്ള അഭയാര്‍ഥി ഒഴുക്ക് വര്‍ധിച്ചത്. മിസോറമിലെ ചമ്പായ് ജില്ലയിലെ സോഖാതറിലെ രണ്ട് ഗ്രാമങ്ങളിലായി അയ്യായിരത്തോളം മ്യാന്മര് പൗരന്മാരാണ് കുടില്‍കെട്ടി കഴിയുന്നത്. 160 കുടുംബങ്ങളാണ് സോഖാതര്‍ മേഖലയിലെ ലിപുയില്‍ മാത്രമുള്ളത്.
അതേസമയം ഭാരത-മ്യാന്മര് അതിര്‍ത്തിയിലുള്ള പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന് (പിഡിഎഫ്) നേരെ മ്യാന്മര് സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പിഡിഎഫ് മ്യാന്മറിന്റെ രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് സൈനികര്‍ ഭാരതത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: