ടെല്‍അവീവ്: ഇസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ തുടര്‍ച്ചയായി മരിക്കുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൂടാതെ വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിന് പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് വിവരം. ഇതോടെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ തെക്കന്‍ ഗാസയില്‍ ഒത്തുചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ സൂചനയാണ് തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് ലക്ഷ്യമാക്കിയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം.
ഹമാസിന്റെ മൂന്നാമത്തെ നേതാവ് അഹമദ് ബഹാര്‍ കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് പോളിറ്റ് ബ്യൂറോയിലെ അംഗവുമായിരുന്നു. ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസിന്റെ അടുത്ത അനുയായിയും.
ഹമാസിന്റെ നോര്‍ത്തേണ്‍ ബ്രിഗേഡ് കമാന്‍ഡര്‍ അഹമദ് റന്ദോര്, റോക്കറ്റ് ബ്രിഗേഡ് കമാന്‍ഡര്‍ അഹമദ് സിയാം, ഹമാസ് ഭരണകൂടത്തിന്റെ തലവന്‍ അസം ഡാലിസ്, ഗാസയിലെ ഹമാസിന്റെ ശക്തി യഹിയ സിന്‍വാറിന്റെ കൂട്ടാളികളായ റൗഖി മുഷ്ത, സമേഷ് സര്‍ജ, മിസൈല്‍ വിഭാഗത്തിന്റെ തലവന്‍ ഇമാന് സിയാം, ഹമാസിന്റെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന അത്സാം ഡീലിസ്, ഹമാസിന്റെ മാധ്യവ വിഭാഗം കൈകാര്യം ചെയ്തിരുന്ന മാത്സഫ സൗഫ്, പോളിറ്റ്ബ്യൂറോ അംഗങ്ങളായ ഒസാമ മസിനി, ഗമില ഷാതി, സക്കറിയ അബു മാമര്, ജവാദ് അബു ഷാംല എന്നിവരടങ്ങിയ നേതൃനിര ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് അവശേഷിക്കുന്ന ഹമാസ് നേതാക്കളും മുതിര്‍ന്നവരും തെക്കന്‍ ഗാസയിലേക്ക് ചേക്കെറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: