ഡെറാഡൂണ്‍ : ഉത്തരഖണ്ഡില്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.രക്ഷാപ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണത്തിലാണ്.
തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ച് പദ്ധതികളാണ് നിശ്ചയിച്ചിട്ടുളളത്. നിലവില്‍, ഒരു പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നു. അതേസമയം മറ്റ് നാല് പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും സംഭവം സ്ഥലം സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറി എസ് എസ് സന്ധുവിനൊപ്പം അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തി.
മറുവശത്ത് ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ഡിയാല്‍, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ഭാസ്കര്‍ ഖുല്‍ബെ, ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഒഎസ്ഡി എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധരുമായും ദേശീയ പാത, അടിസ്ഥാന സൗകര്യ വികസന ഡയറക്ടറുമായും കൂടിക്കാഴ്ച നടത്തി.
ലോകമെമ്പാടുമുള്ള വിദഗ്ധരില്‍ നിന്ന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തേടുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ഡിയല്‍ മാധ്യമങ്ങളോട് പറഞ്ഞു. തുരങ്കത്തില്‍ കുടുങ്ങിയ എല്ലാ തൊഴിലാളികളുമായും അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ഓക്സിജനും പൈപ്പുകള്‍ വഴി എത്തിച്ച് നല്കുന്നു.
ഈ മാസം 12നാണ് തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 41 തൊഴിലാളികള്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: