ന്യൂദൽഹി: ഭാരതത്തിന്റെ സാംസ്‌കാരികപൈതൃകം അവതരിപ്പിക്കാന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ ബിനാലെയൊക്കാന്‍ കേന്ദ്രം. ‘ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെ 2023’ എന്ന പേരിൽ ഡല്‍ഹിയില്‍ അടുത്തമാസമാകും ബിനാലെ ആരംഭിക്കുകയെന്നാണ് വിവരം.
ഇത് സംബന്ധിച്ച് പദ്ധതി വിപുലീകരിക്കുകയാണ് സാംസ്‌കാരിക മന്ത്രാലയം. കല, വാസ്തുവിദ്യ, രൂപകല്പന എന്നീ രംഗങ്ങളിലെ ഇന്ത്യന്‍ സാംസ്‌കാരികസമ്പന്നത ബിനാലെയില്‍ അവതരിപ്പിക്കും. ബിനാലെയിലേക്ക് ലഭിച്ച 560 അപേക്ഷകളില്‍ 150 എണ്ണം പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തെന്നും അധികൃതര്‍ അറിയിച്ചു.
ചെങ്കോട്ടയില്‍ ഡിസംബര്‍ എട്ടിന് ഉദ്ഘാടനം ചെയ്യുന്ന ബിനാലെയിലെ പവിലിയനുകള്‍ അടുത്തവര്‍ഷം മാര്‍ച്ചുവരെ തുടരും. ഒരാഴ്ചനീളുന്ന കലാപരിപാടികളും സംവാദങ്ങളും ചര്‍ച്ചകളുമാണ് ബിനാലെയിലൊരുക്കുക. ഒമ്പതുമുതല്‍ 15 വരെയാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം.
ഈ ദിവസങ്ങളില്‍ വിവിധ കലാപ്രദര്‍ശനങ്ങളും ശില്പശാലകളുമുണ്ടാകും. അടുത്ത മാര്‍ച്ച് 31 വരെ ബിനാലെയിലെ പവിലിയനുകള്‍ ചെങ്കോട്ടയില്‍ പ്രദര്‍ശിപ്പിക്കും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ലളിതകലാ അക്കാദമിയിലും ഡിസംബര്‍ ഒമ്പതിന് ബിനാലെ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: