ഭൂരിതി ഭൂര്‍ലോകഃ ഭുവഃ
ഇത്യന്തരീക്ഷം സ്വരിതി സ്വര്‍ലോകഃ
‘ഭൂ’ ഭൂലോകവും ‘ഭുവഃ’ അന്തരീക്ഷവും, ‘സ്വഃ’ സ്വര്‍ഗ്ഗലോകവും ആണെന്ന് അറിയുക.
‘തദിതി തേജഃ തേജസോള
ഗ്‌നിര്‍ദേവതാ’
‘തത്’ എന്നാല്‍ തേജസ്സ്. തേജസ്സ് അഗ്നിദേവനെ സൂചിപ്പിക്കുന്നു.
‘സവിതുരിതി സവിതാ
ആദിത്യാ യോ യഃ’
സവിതുഃ എന്നത് സവിതാദേവനാണ്. ഇതിന് ആദിത്യനെന്നും പറയുന്നു.
‘വരേണ്യം വരേണ്യമിത്യന്നം
വരേണിയമന്നമേവ പ്രജാപതി’
വരേണ്യമെന്നാല്‍ അന്നം. വരേണ്യം, അതായത് പ്രജാപതി.
‘ഭര്‍ഗ ഇത്യാപോ വൈ ഭര്‍ഗഃ.
യദാപസ്തത്സര്‍വ്വാ ദേവതാ’
ഭര്‍ഗത്തിന്റെ അര്‍ത്ഥം അപം (ജലം) എന്നാണ്. അതുതന്നെയാണ് സകല ദേവതകളും.
‘ദേവസ്യേതി യോ വൈ ദേവാ
വഃ പുരുഷഃ സ വിഷ്ണുഃ’
ദേവസ്യ യാതൊരുവന്‍ ദേവനാണോ അവനാണു പുരുഷന്‍. പുരുഷന്‍ വിഷ്ണുവാകുന്നു.
‘ധീമഹീതൈ്യശ്വര്യ തന്മഹേശ്വരഃ’
ഐശ്വര്യത്തിനാണു ധീമഹി എന്നു പറയുന്നത്. യാതൊന്നാണോ ഐശ്വര്യം അതുതന്നെയാണ് സര്‍വ്വേശ്വരന്‍.
‘ധിയ ഇതി സ പ്രാണോളയം വായുഃ’
‘ധീ’ എന്നതിന്റെ അര്‍ത്ഥം പ്രാണന്‍ എന്നാണ്. യാതൊന്നു പ്രാണനാണോ അതുതന്നെയാണ് വായു.
‘യഃ ഇത്യദ്ധ്യാത്മം തത് പരമം യഃ’
‘യഃ’ എന്നതിന്റെ അര്‍ത്ഥം അദ്ധ്യാത്മപരം എന്നാണ്.
‘നഃ ഇതി പൃഥ്വി
ഇയം യോനിഃ’
‘നഃ’ എന്നതിന്റെ അര്‍ത്ഥം പൃഥ്വി എന്നാണ്. ഇതു യോനി അഥവാ ആധാരം ആകുന്നു.
‘പ്രചോദയാതിതി കാമം
കാമയേമിദം ലോകം
ലോകാഃ പ്രത്യാചക്ഷതേ’
ഈ ലോകത്തില്‍ അഭിലഷിക്കുക എന്നത് ‘പ്രചോദയാത്’ ആകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: